ഡോ.രാജേന്ദ്രന് നായരുടെ സംസ്കാരം ഒമാനില്‍
മസ്കത്ത്: ജനകീയ ഡോക്ടറായിരുന്ന രാജേന്ദ്രന് നായരുടെ സംസ്കാരം സോഹാറില്‍. കോവിഡ്- 19 ബാധിച്ച് വെള്ളിയാഴ്ചയാണ് അദ്ദേഹം മരിച്ചത്. മസ്കത്തില് തന്നെ അടക്കം നടത്താന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.
മലയാളിയായ ഡോ.രാജേന്ദ്രന് നായര്‍ പതിറ്റാണ്ടുകളായി ഒമാനിലെ ജനപ്രിയ ഡോക്ടറായിരുന്നു. മൃതദേഹം കേരളത്തിലേക്ക് അയക്കാന്‍ സാധിക്കുമായിരുന്നെങ്കിലും ബന്ധുക്കള്‍ക്ക് അനുഗമിക്കാന്‍ പറ്റില്ല. അതിനാലാണ് ഒമാനില്‍ തന്നെ സംസ്കരിക്കാന്‍ കുടുംബം തീരുമാനിച്ചത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
