തൊഴിലാളികള്‍ക്ക് പരാതിപ്പെടാന്‍ വിവിധ സംവിധാനങ്ങളൊരുക്കി ഖത്തര്‍

തൊഴിലാളികള്‍ക്ക് പരാതിപ്പെടാന്‍ വിവിധ സംവിധാനങ്ങളൊരുക്കി ഖത്തര്‍

ദോഹ: തൊഴിലാളികള്‍ക്ക് പരാതികള്‍ പറയുന്നതിന് വിവിധ സംവിധാനങ്ങളൊരുക്കി തൊഴില്‍- സാമൂഹികകാര്യ മന്ത്രാലയം. 92727 എന്ന നമ്പറില്‍ വിളിച്ച് പരാതിപ്പെടാം. മാത്രമല്ല ഇതേ നമ്പറിലേക്ക് എസ് എം എസ് അയച്ചും പരാതി നല്‍കാം. ഇതിനായി ആദ്യം 5 എന്ന് ടൈപ്പ് ചെയ്ത് ഐ ഡി നമ്പറോ വിസാ നമ്പറോ അടിച്ച് എസ് എം എസ് ചെയ്യണം. വിവിധ ഭാഷകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.

അതേസമയം, ഞായറാഴ്ച രാജ്യത്ത് 440 പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 5448 ആയി. 518 പേര്‍ രോഗമുക്തി നേടി. ഇതുവരെ എട്ട് പേരാണ് മരിച്ചത്. പുതിയ കേസുകളില്‍ അധികവും പ്രവാസി തൊഴിലാളികളാണ്. മൊത്തം 62538 പേരിലാണ് ഇതുവരെ പരിശോധന നടത്തിയത്.

Share this story