വിദ്വേഷ പോസ്റ്റില്‍ മാപ്പ് പറഞ്ഞ് സോഹന്‍ റോയ്

വിദ്വേഷ പോസ്റ്റില്‍ മാപ്പ് പറഞ്ഞ് സോഹന്‍ റോയ്

ഷാര്‍ജ: മുസ്ലിംകളെ അപഹസിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ ചെറുകവിത പോസ്റ്റ് ചെയ്ത് വിവാദത്തിലായ മലയാളി വ്യവസായിയും സംവിധായകനുമായ സോഹന്‍ റോയ് മാപ്പ് പറഞ്ഞു. വിഡ്ഢി ജന്മം എന്ന പേരിലാണ് മുസ്ലിം വിഭാഗത്തെ പരിഹസിക്കുന്ന ചെറുകവിത അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇത് വലിയ വിവാദമായിരുന്നു.

ഏതെങ്കിലും മതത്തെ ലക്ഷ്യമിട്ടുള്ള വരികള്‍ കവിതയിലില്ലെങ്കിലും ബാക്ക്ഗ്രൗണ്ട് വിഷ്വലില്‍ മുസ്ലിം പ്രഭാഷകന്‍ കണ്ണ്മൂടിക്കെട്ടിയ നിലയിലുള്ള തന്റെ അനുയായികളെ നയിക്കുന്നതായാണുള്ളതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് കവിത. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി ഇ ഒ ആണ് സോഹന്‍ റോയ്. തന്റെ കവിത ഏതെങ്കിലും പ്രത്യേക മതനേതാവിനേയോ സമുദായത്തേയോ ലക്ഷ്യമിട്ടുള്ളതല്ലെന്നും തന്റെ തെറ്റില്‍ നിര്‍വ്യാജം മാപ്പ് പറയുന്നതായും ഫേസ്ബുക്ക് ലൈവില്‍ സോഹന്‍ റോയ് പറഞ്ഞു.

Share this story