ദുബൈയില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കണം

ദുബൈയില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കണം

ദുബൈ: എല്ലാ ജീവനക്കാര്‍ക്കും നിലവില്‍ പ്രവര്‍ത്തിക്കുന്ന  ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ടെന്ന് ഉറപ്പുവരുത്താന്‍ കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും നിര്‍ദ്ദേശം. 2013ലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിയമം അനുസരിച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ നിര്‍ബന്ധമാണെന്ന് കമ്പനികളെയും സ്‌പോണ്‍സര്‍മാരെയും ദുബൈ ആരോഗ്യ ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ സി ഇ ഒ സാലിഹ് അല്‍ ഹാഷിമി ഓര്‍മപ്പെടുത്തി.

അതിനാല്‍ ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ ഉടനെ അത് നല്‍കുകയും പുതുക്കുകയും വേണം. കൊറോണവൈറസ് വ്യാപന കാലത്ത് ഇത് അത്യന്താപേക്ഷിതമാണ്. ഇന്‍ഷ്വറന്‍സുണ്ടെങ്കില്‍ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാകും. വലിയ പ്രതിസന്ധിയാണ് കമ്പനികള്‍ അനുഭവിക്കുന്നതെങ്കിലും ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this story