ക്വാറന്റൈനില്‍ അഴിമതി; സൗദിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പിടിയില്‍

ക്വാറന്റൈനില്‍ അഴിമതി; സൗദിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പിടിയില്‍

റിയാദ്: വിദേശത്ത് നിന്ന് വരുന്ന സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് ക്വാറന്റൈനില്‍ കഴിയാന്‍ താമസസൗകര്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയതിന് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പിടിയില്‍. റിയാദ് മേഖലാ ആരോഗ്യ ഡയറക്ടറേറ്റിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് ആറ് പേരുമാണ് അഴിമതി വിരുദ്ധ കമ്മീഷന്റെ (നസാഹ) പിടിയിലായത്. ഇവരിലൊരാള്‍ ഹോട്ടല്‍ ഉടമയാണ്.

അധികാര ദുര്‍വ്വിനിയോഗം, സ്വാധീനം ചൂഷണം ചെയ്യുക, കൈക്കൂലി, ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കരാര്‍ ചൂഷണം അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. കര്‍ഫ്യൂ സമയത്തെ സഞ്ചാര അനുമതി നല്‍കുന്ന പെര്‍മിറ്റ് വ്യാജമായി നിര്‍മിച്ച സൈനികനെയും ആരോഗ്യ മന്ത്രാലയ ജീവനക്കാരനെയും പ്രവാസിയെയും കമ്മീഷന്‍ പിടികൂടി. 93000 സൗദി റിയാലിന് വില്‍ക്കാന്‍ വെച്ച വ്യാജ പെര്‍മിറ്റുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

Share this story