ഖത്തറില്‍ റസ്റ്റോറന്റുകളും കഫേകളും പ്രവര്‍ത്തിക്കുക ഹോം ഡെലിവറിക്ക് മാത്രം

ഖത്തറില്‍ റസ്റ്റോറന്റുകളും കഫേകളും പ്രവര്‍ത്തിക്കുക ഹോം ഡെലിവറിക്ക് മാത്രം

ദോഹ: രാജ്യത്തെ റസ്‌റ്റോറന്റുകളിലും കഫേകളിലും ഉപഭോക്താക്കളെ ഇരുത്തിയോ പുറത്തുവെച്ചോ ഭക്ഷണം നല്‍കരുതെന്നും ഹോം ഡെലിവറിക്ക് വേണ്ടി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും കര്‍ശന നിര്‍ദേശം. ഉപഭോക്താക്കള്‍ ഷോപ്പുകള്‍ക്ക് പുറത്ത് വെച്ച് ഓര്‍ഡറുകള്‍ നല്‍കുന്നതും അതുപ്രകാരം ഭക്ഷണപ്പൊതി വാങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും സ്‌പോര്‍ട്‌സ് ക്ലബുകളിലെയും ലുസൈല്‍ സിറ്റിയിലെയും പേളിലെയും മറ്റും റസ്റ്റോറന്റുകളായും കഫേകളായും പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള കിയോസ്‌കുകള്‍ അടഞ്ഞുതന്നെ കിടക്കും.

അതിനിടെ, രാജ്യത്ത് 518 പുതിയ കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 6533 ആയി. 614 പേര്‍ രോഗമുക്തി നേടി. ഒമ്പത് മരണമാണുണ്ടായത്.

Share this story