ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ തുറക്കല്‍ ആരംഭിച്ചു

ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ തുറക്കല്‍ ആരംഭിച്ചു

ദോഹ: കോവിഡ് ബാധ കാരണം അടച്ചിട്ട ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഇന്ന് മുതല്‍ ഭാഗികമായി തുറന്നു. സ്ട്രീറ്റ് 1, 2, അല്‍ വകാലത് സ്ട്രീറ്റ് എന്നിവയാണ് തുറന്നത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശവും ജനങ്ങളുടെ താത്പര്യവും അടിസ്ഥാനമാക്കി മറ്റ് ഭാഗങ്ങള്‍ തുറക്കുന്നതും പരിഗണനയിലാണ്.

അടച്ചിട്ട ഭാഗങ്ങള്‍ തുറക്കുന്നതിനായി 6500 തൊഴിലാളികളെ മാറ്റിയിട്ടുണ്ട്. മുന്‍കരുതലെന്നോണം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്. രാജ്യത്തെ കോവിഡ് ബാധ 90 ശതമാനവും തീവ്രമല്ലാത്തതാണ്. ഒരു ശതമാനം മാത്രമാണ് തീവ്രം. വിദേശത്ത് നിന്ന് വന്ന പൗരന്മാരിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പിന്നീട് ചെറിയൊരു ഇടവേളക്ക് ശേഷം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒരു സംഘമാളുകളില്‍ രോഗം സ്ഥിരീകരിച്ചു. ഇതുകൊണ്ടാണ് ആ മേഖല അടച്ചത്.

Share this story