ബഹറൈനില്‍ റമസാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
മനാമ: ബഹറൈനില്‍ റമസാന്‍ മാസത്തെ പ്രവൃത്തി സമയം പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരന് പ്രഖ്യാപിച്ചു. മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും റമസാനിലെ പ്രവൃത്തി സമയം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും.
അതിനിടെ, 45 പുതിയ കോവിഡ് കേസുകള്‍ കൂടി ബഹറൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 20 പേരാണ് പ്രവാസികളുള്ളത്. നിലവില്‍ 1182 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 784 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ 94380 പേരെ പരിശോധിച്ചിട്ടുണ്ട്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
