ഒമാനിലെ അറവുശാലകളുടെ റമസാന്‍ സമയം പ്രഖ്യാപിച്ചു

ഒമാനിലെ അറവുശാലകളുടെ റമസാന്‍ സമയം പ്രഖ്യാപിച്ചു

മസ്‌കത്ത്: സീബിലെയും അല്‍ അമീറാതിലെയും രണ്ട് പ്രധാന അറവുശാലകളുടെ റമസാനിലെ പ്രവര്‍ത്ത സമയം പ്രഖ്യാപിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി. രണ്ട് ഷിഫ്റ്റുകളായാണ് റമസാനില്‍ ഇവ പ്രവര്‍ത്തിക്കുക. രാവിലെ ആറ് മുതല്‍ ഒമ്പത് വരെയുള്ള ഷിഫ്റ്റില്‍ കമ്പനികള്‍ക്കും മറ്റുമാണ് കശാപ്പ് ചെയ്യുക. ഒമ്പത് മുതല്‍ ഒരു മണി വരെയുള്ള സമയങ്ങളില്‍ പൊതുജനങ്ങള്‍ക്കായി അറവ് നടത്തും.

അതിനിടെ, ചൊവ്വാഴ്ച 98 പുതിയ കോവിഡ് കേസുകള്‍ കൂടി സുല്‍ത്താനേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം എണ്ണം 1508 ആയി. 238 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. എട്ട് മരണങ്ങളുമുണ്ടായി. പുതുതായി രോഗം ബാധിച്ചവരില്‍ 59 പേര്‍ പ്രവാസികളാണ്.

Share this story