കുവൈത്തില്‍ മിര്‍ഖബ്, ശര്‍ഖ് മേഖലകളില്‍ പ്രവാസികളെ ഒഴിപ്പിച്ചു
കുവൈത്ത് സിറ്റി: കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മിര്‍ഖബ്, ശര്‍ഖ് മേഖലകളില്‍ നിന്ന് നിരവധി പ്രവാസി തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയം ഒഴിപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും സിവില്‍ ഡിഫന്‍സ് മേഖലയുടെയും സഹകരണത്തോടെയായിരുന്നു ഒഴിപ്പിക്കല്‍. ഏകദേശം 1300 ഏഷ്യന്‍ തൊഴിലാളികളെ ഒഴിപ്പിച്ചിട്ടുണ്ട്.
ശര്ഖിലെയും മിര്ഖബിലെയും തൊഴിലാളികളുടെ താമസ സ്ഥലം കോവിഡ് രോഗത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് ആരോഗ്യ മന്ത്രാലയം അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചിരുന്നില്ല. അണുബാധ റിപ്പോര്‍ട്ട് ചെയ്യുകയോ ലക്ഷണങ്ങളുള്ളവരെ കുറിച്ച് വിവരം നല്‍കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല നിരവധി പേര് പാര്‍പ്പിട നിയമം ലംഘിച്ച് താമസിക്കുന്നവരുമായിരുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
