സൗദിയില്‍ സഞ്ചാര പെര്‍മിറ്റിന് ഓണ്‍ലൈന്‍ സംവിധാനം

സൗദിയില്‍ സഞ്ചാര പെര്‍മിറ്റിന് ഓണ്‍ലൈന്‍ സംവിധാനം

റിയാദ്: അവശ്യകാര്യങ്ങള്‍ക്കുള്ള സഞ്ചാരത്തിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ആഭ്യന്തര മന്ത്രാലയം. മേഖലയിലും ഗവര്‍ണറേറ്റുകള്‍ക്കും ജില്ലകള്‍ക്കുമിടയിലും നഗരങ്ങളിലുമുള്ള സഞ്ചാരത്തിന് ഇതുപയോഗിക്കാം. മക്കയും മദീനയും ഒഴികെയുള്ള എല്ലാ മേഖലകളിലും സാന്ത്വന പ്രവര്‍ത്തനത്തിന് അടക്കമുള്ള അവശ്യകാര്യങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം.

tanaqul.ecloud.sa എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷകന്റെ പേര്, പ്രവാസികളുടെ ഐ ഡി നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയാണ് നല്‍കേണ്ടത്. തുടര്‍ന്ന് മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന വെരിഫിക്കേഷന്‍ നമ്പര്‍ അടിച്ച് അയക്കണം. അപേക്ഷ അംഗീകരിച്ചോ ഇല്ലയോ എന്ന വിവരം മൊബൈലില്‍ ലഭിക്കും. അപേക്ഷ സ്വീകരിച്ചാല്‍ സഞ്ചാരത്തിനുള്ള സമയവും റൂട്ടും ഉള്‍പ്പെടുത്തിയുള്ള സന്ദേശം ലഭിക്കും. ഇതാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണിക്കേണ്ടത്.

Share this story