ദുബൈ ഭരണാധികാരി 874 തടവുകാരെ മോചിപ്പിച്ചു

ദുബൈ ഭരണാധികാരി 874 തടവുകാരെ മോചിപ്പിച്ചു

ദുബൈ: റമസാന്‍ പ്രമാണിച്ച് 874 തടവുകാര്‍ക്ക് മാപ്പ് നല്‍കി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. തടവുകാരെ മോചിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഇസ്സാം ഈസ അല്‍ ഹുമൈദാന്‍ അറിയിച്ചു.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1511 തടവുകാര്‍ക്ക് മാപ്പ് നല്‍കിയതിന് പിന്നാലെയാണ് ദുബൈ ഭരണാധികാരിയുടെ ഉത്തരവ്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 369 തടവുകാര്‍ക്ക് മാപ്പ് നല്‍കി. അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുആമി 124 തടവുകാര്‍ക്കും ഉമ്മുല്‍ ഖൈവൈന്‍ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല നിരവധി തടവുകാര്‍ക്കും മാപ്പ് നല്‍കിയിട്ടുണ്ട്.

Share this story