ഒമാനിലെ ഇന്ത്യന്‍ എംബസി സൗകര്യമൊരുക്കി; പ്രവാസി കുഞ്ഞിന് ജന്മം നല്‍കി

ഒമാനിലെ ഇന്ത്യന്‍ എംബസി സൗകര്യമൊരുക്കി; പ്രവാസി കുഞ്ഞിന് ജന്മം നല്‍കി

മസ്‌കത്ത്: കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതിരുന്ന ഗാര്‍ഹിക തൊഴിലാളിക്ക് ഇന്ത്യന്‍ എംബസി പ്രസവത്തിന് സൗകര്യമൊരുക്കി. ഈ മാസം എട്ടിനാണ് സഹായം അഭ്യര്‍ത്ഥിച്ച് ഇവര്‍ എംബസിയെ സമീപിച്ചത്. തുടര്‍ന്ന് ഇവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എംബസി നല്‍കിയ താമസസ്ഥലത്ത് നവജാത ശിശുവിനൊപ്പമാണ് ഇവരിപ്പോഴുള്ളത്.

പൂര്‍ണ ഗര്‍ഭിണിയായ ഗാര്‍ഹിക തൊഴിലാളി എംബസിയുടെ അഭയ കേന്ദ്രത്തെ സമീപിക്കുകയും കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സംഘം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രസവത്തിനുള്ള മുഴുവന്‍ തുകയും നല്‍കി. മാതാവും കുഞ്ഞും നല്ല ആരോഗ്യത്തിലാണുള്ളത്. അഭയകേന്ദ്രത്തിലെ മറ്റ് ഗാര്‍ഹിക തൊഴിലാളികളും ഇവരെ സഹായിക്കുന്നുണ്ടെന്നും അംബാസഡര്‍ മുനു മഹാവര്‍ പറഞ്ഞു.

അതിനിടെ, ഒമാനില്‍ ബുധനാഴ്ച 106 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 1614 ആയി എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 238 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Share this story