സ്വകാര്യ മേഖലയില്‍ വേതനം വെട്ടിക്കുറക്കുന്നത് തടയാന്‍ നിയമ ഭേദഗതിയുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖല ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കുന്നത് തടയാന്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. തൊഴില്‍ നിയമത്തിലെ അനുച്ഛേദം 28 ആണ് ഭേദഗതി ചെയ്യുന്നത്. ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് കരാര്‍ കൊണ്ടുവന്നതിന് ശേഷമേ വേതനം വെട്ടിക്കുറക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
തൊഴിലുടമകളും സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും ഏകപക്ഷീയമായി വേതനം വെട്ടിക്കുറക്കുന്നത് തടയാനാണിത്. അങ്ങനെ ഏകപക്ഷീയമായി വേതനം വെട്ടിക്കുറച്ചാല്‍ ജീവനക്കാര്‍ക്ക് കോടതിയെ സമീപിക്കാം. തൊഴില്‍ കരാര്‍ പരിമിതമോ അനിശ്ചിതമോ ആയ കാലത്തേക്കാണെങ്കിലും കരാര്‍ കാലാവധിയില്‍ വേതനം വെട്ടിക്കുറക്കുന്നത് നിരോധിക്കുന്നതാണ് അനുച്ഛേദം 28. കരാറില്‍ പറയാത്ത ജോലി ജീവനക്കാരനെ ഏല്‍പ്പിക്കാനും നിയമപ്രകാരം തൊഴിലുടമക്ക് സാധിക്കില്ല.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
