ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണര്‍ നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം. പാറപ്പറമ്പില്‍ ജോര്‍ജ് വര്‍ഗീസ് എന്നയാളാണ് വിജയി. മില്ലേനിയം മില്യണര്‍ 328ാം സീരിസിലെ 1017 നമ്പര്‍ ടിക്കറ്റാണ് ഈ തുകക്ക് അര്‍ഹമായത്.

നറുക്കെടുപ്പില്‍ മറ്റ് മൂന്ന് പേരും കൂടി വിജയികളായിട്ടുണ്ട്. ഇവരിലൊരാള്‍ 57കാരനായ ബ്രിട്ടീഷ് പൗരന്‍ മൈക് മക്കിന്നി ആണ്. മറ്റൊരാള്‍ ബ്രിട്ടീഷ് പൗരന്‍ തന്നെയായ ഡാരന്‍ സ്റ്റാന്‍ഹോപ് ആണ്. മൂന്നാമത്തെയാളും ഇന്ത്യന്‍ പ്രവാസിയാണ്. രവിചന്ദ്രന്‍ രാമസ്വാമി എന്നയാളും വിജയിയായി. ചെന്നൈ സ്വദേശിയാണ് ഇദ്ദേഹം. അതേസമയം, ജോര്‍ജ് വര്‍ഗീസിനെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് ദുബൈ ഡ്യൂട്ടി ഫ്രീ അധികൃതര്‍.

Share this story