ബഹറൈനില്‍ 38 സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുറച്ചു

ബഹറൈനില്‍ 38 സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുറച്ചു

മനാമ: ബഹറൈനില്‍ 38 സ്വകാര്യ സ്‌കൂളുകള്‍ ട്യൂഷന്‍ ഫീസ് കുറച്ചു. അഞ്ച് മുതല്‍ 23 ശതമാനം വരെയാണ് ഫീസ് കുറച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.മാജിദ് ബിന്‍ അലി അല്‍ നുഐമി അറിയിച്ചു. പ്രതിനിധി സമിതിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അധിക സ്‌കൂളുകളും ഫീസ് തവണകളായി അടക്കാനുള്ള സൗകര്യവും രക്ഷിതാക്കള്‍ക്ക് നല്‍കുന്നു. ഈ വര്‍ഷം സെപ്തംബര്‍ വരെ തവണകളായി അടക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. അടിയന്തരാവശ്യങ്ങള്‍ക്കുള്ള ഗ്രാന്റ് മുന്‍കൂട്ടി തന്നെ സ്‌കൂളുകള്‍ക്ക് നല്‍കിയതായി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.മുഹമ്മദ് മുബാറക് ജുമുഅ അറിയിച്ചു.

Share this story