ദുബൈ മെട്രോ അടുത്തയാഴ്ച സര്‍വീസ് പുനരാരംഭിച്ചേക്കും

ദുബൈ മെട്രോ അടുത്തയാഴ്ച സര്‍വീസ് പുനരാരംഭിച്ചേക്കും

ദുബൈ: കോവിഡ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദുബൈ മെട്രോയുടെ സര്‍വ്വീസുകള്‍ അടുത്തയാഴ്ചയോടെ പുനരാരംഭിക്കാന്‍ സാധ്യത. മെട്രോക്കൊപ്പം ബസ്, ടാക്‌സി സര്‍വ്വീസുകളും എല്ലാ മുന്‍കരുതലകളും നിയന്ത്രണങ്ങളും പാലിച്ച് ആരംഭിക്കുമെന്നും സൂചനയുണ്ട്.

കോവിഡ് നിയന്ത്രണങ്ങളില്ലാത്ത മേഖലകള്‍ ഒഴികെ എല്ലാ റെഡ് ലൈന്‍ സ്‌റ്റേഷനുകളിലും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ മെട്രോ സര്‍വ്വീസ് നടത്താനാണ് പദ്ധതി. തിരക്കേറിയ സമയങ്ങളില്‍ മൂന്ന് മിനുട്ട് കാത്തിരിപ്പ് സമയമുണ്ടാകും. ഗ്രീന്‍ ലൈനിലും സമാന രീതിയില്‍ സര്‍വീസ് നടത്തും.

സാമൂഹിക അകലവും തിങ്ങിക്കൂടുന്നത് ഒഴിവാക്കിയുമായിരിക്കും മെട്രോ പ്രവര്‍ത്തനം. ജീവനക്കാരും യാത്രക്കാരും മാസ്‌ക് ധരിക്കണം. എലവേറ്ററില്‍ പരമാവധി രണ്ട് പേരേ ഉണ്ടാകൂ. എസ്‌കലേറ്റര്‍ പ്രവര്‍ത്തിപ്പിക്കില്ല. ബസ് സര്‍വ്വീസും 12 മണിക്കൂറാണുണ്ടാകുക. മാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചും അധികൃതര്‍ പഠിക്കുന്നുണ്ട്.

Share this story