യു എ ഇയില്‍ നമ്മളെല്ലാം ഒരു കുടുംബം, ആരും വിദേശികല്ല; ശൈഖ് ഹംദാന്റെ ചേര്‍ത്തുപിടിക്കലിന് കൈയ്യടിച്ച് ലോകം

യു എ ഇയില്‍ നമ്മളെല്ലാം ഒരു കുടുംബം, ആരും വിദേശികല്ല; ശൈഖ് ഹംദാന്റെ ചേര്‍ത്തുപിടിക്കലിന് കൈയ്യടിച്ച് ലോകം

ദുബൈ: കോവിഡ് വിരുദ്ധ പോരാട്ടത്തിനിടെയും യു എ ഇ നേതൃത്വത്തില്‍ നിന്നുയരുന്നത് ഐക്യദാര്‍ഢ്യത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും സന്ദേശങ്ങള്‍. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ട്വിറ്റര്‍ സന്ദേശമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

യു എ ഇയില്‍ നമ്മളെല്ലാം ഒറ്റ കുടുംബം, ആരും വിദേശികളല്ല എന്ന ശൈഖ് ഹംദാന്റെ ട്വിറ്റര്‍ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ ജീവിക്കുന്ന 94 വയസ്സുള്ള തന്റെ പിതാവിനെ സഹായിച്ചതില്‍ യുവ പ്രവാസിയായ സാം ഡന്നൂറ എന്നയാള്‍ നന്ദിപൂര്‍വ്വം പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ശൈഖ് ഹംദാന്റെ ട്വീറ്റ്.

Share this story