ഖത്തറില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം പുതുക്കി

ഖത്തറില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം പുതുക്കി

ദോഹ: റമസാനില്‍ രാജ്യത്തെ പ്രാഥമികാരോഗ്യ കോര്‍പറേഷന്റെ (പി എച്ച് സി സി) പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

അല്‍ വജ്ബ, ലബീബ്, അബൂബകര്‍ അല്‍ സിദ്ദീഖ്, ഖത്തര്‍ യൂണിവേഴ്‌സിറ്റി, അല്‍ റയ്യാന്‍, മദീന ഖലീഫ, മിസൈമീര്‍, അല്‍ ദായീന്‍, അല്‍ വാബ്, അല്‍ഖോര്‍, അല്‍ ശീഹാനിയ്യ, അല്‍ റുവൈസ്, അബു നഖ്‌ല, ഉമര്‍ ബിന്‍ അല്‍ ഖത്താബ്, ഉം ഗുവൈലിന, വെസ്റ്റ് ബേ, എയര്‍പോര്‍ട്ട്, അല്‍ തുമാമ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും പിന്നീട് വൈകിട്ട് നാല് മുതല്‍ അര്‍ധരാത്രി വരെയുമാണ് പ്രവര്‍ത്തിക്കുക. അല്‍ വക്‌റ ഹെല്‍ത്ത് സെന്റര്‍ രാവിലെ ഒമ്പത് മുതല്‍ അര്‍ധരാത്രി വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.

ഈ കേന്ദ്രങ്ങളിലെ ഡെന്റല്‍ സര്‍വീസുകള്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും രാത്രി എട്ട് മുതല്‍ അര്‍ധരാത്രി വരെയുമായിരിക്കും പ്രവര്‍ത്തിക്കുക.

Share this story