2030ലെ ഏഷ്യന്‍ ഗെയിംസ് വേദി: ഖത്തറും ബിഡില്‍ പങ്കെടുക്കും

2030ലെ ഏഷ്യന്‍ ഗെയിംസ് വേദി: ഖത്തറും ബിഡില്‍ പങ്കെടുക്കും

ദോഹ: 2030ലെ ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്നതിനുള്ള ബിഡില്‍ പങ്കെടുക്കാന്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യു ഒ സി) തീരുമാനിച്ചു. 2006ലെ പതിനഞ്ചാം ഏഷ്യന്‍ ഗെയിംസ് ഖത്തറിലായിരുന്നു നടന്നത്. ഇത് വിജയകരമായതിന്റെ ആത്മവിശ്വാസത്തിലാണ് 21ാം ഏഷ്യന്‍ ഗെയിംസിന്റെ വേദിയാകാന്‍ ഖത്തര്‍ ഒരുങ്ങുന്നത്. 2022ലെ ഫിഫ ലോകകപ്പിന് ഖത്തറാണ് വേദിയാകുന്നത്.

അതിനിടെ, രാജ്യത്ത് വ്യാഴാഴ്ച 623 കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 7764 ആയി. 750 പേര്‍ രോഗമുക്തി നേടി. മൊത്തം മരണം പത്താണ്. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ അധികവും പ്രവാസി തൊഴിലാളികളാണ്. ഇവര്‍ ക്വാറന്റൈനിലായിരുന്നു.

അതേ സമയം, റമസാനില്‍ രാജ്യത്തെ പ്രാഥമികാരോഗ്യ കോര്‍പറേഷന്റെ (പി എച്ച് സി സി) പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

അല്‍ വജ്ബ, ലബീബ്, അബൂബകര്‍ അല്‍ സിദ്ദീഖ്, ഖത്തര്‍ യൂണിവേഴ്‌സിറ്റി, അല്‍ റയ്യാന്‍, മദീന ഖലീഫ, മിസൈമീര്‍, അല്‍ ദായീന്‍, അല്‍ വാബ്, അല്‍ഖോര്‍, അല്‍ ശീഹാനിയ്യ, അല്‍ റുവൈസ്, അബു നഖ്‌ല, ഉമര്‍ ബിന്‍ അല്‍ ഖത്താബ്, ഉം ഗുവൈലിന, വെസ്റ്റ് ബേ, എയര്‍പോര്‍ട്ട്, അല്‍ തുമാമ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും പിന്നീട് വൈകിട്ട് നാല് മുതല്‍ അര്‍ധരാത്രി വരെയുമാണ് പ്രവര്‍ത്തിക്കുക. അല്‍ വക്‌റ ഹെല്‍ത്ത് സെന്റര്‍ രാവിലെ ഒമ്പത് മുതല്‍ അര്‍ധരാത്രി വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.

ഈ കേന്ദ്രങ്ങളിലെ ഡെന്റല്‍ സര്‍വീസുകള്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും രാത്രി എട്ട് മുതല്‍ അര്‍ധരാത്രി വരെയുമായിരിക്കും പ്രവര്‍ത്തിക്കുക.

Share this story