സൗദി ആശുപത്രിയില്‍ കോവിഡ് രോഗികളെ പരിചരിക്കാന്‍ റോബോട്ട്

സൗദി ആശുപത്രിയില്‍ കോവിഡ് രോഗികളെ പരിചരിക്കാന്‍ റോബോട്ട്

ജിദ്ദ: സൗദി അറേബ്യയില്‍ ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നത് റോബോട്ടിനെ ഉപയോഗിച്ച്. കോവിഡ് രോഗികളുടെ പരിശോധന നടത്താനും മറ്റും ഈ റോബോട്ടിനെ കൊണ്ട് സാധിക്കും.

നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചികിത്സക്കിടെ രോഗം വരുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും മാത്രമല്ല, വ്യക്തി സുരക്ഷാ ഉപകരണങ്ങളും മറ്റ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ച് വെക്കാനുമാകും. സ്റ്റെതസ്‌കോപ്, ഓട്ടോസ്‌കോപ്, ഐ ക്യാമറ, തൊലി പരിശോധിക്കാന്‍ ഹൈ റെസലൂഷന്‍ ലെന്‍സുകളുള്ള ക്യാമറ തുടങ്ങിയവ റോബോട്ടില്‍ സംവിധാനിച്ചിട്ടുണ്ട്. അതിനിടെ കോവിഡ് ബാധിച്ച് സൗദിയില്‍ വ്യാഴാഴ്ച ഏഴ് പേര്‍ കൂടി മരിച്ചു. 1158 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മൊത്തം കേസുകള്‍ 13929 ആയി. 1925 പേര്‍ രോഗമുക്തി നേടി.

Share this story