യു എ ഇയില്‍ അണുനശീകരണ സമയം മാറ്റി

യു എ ഇയില്‍ അണുനശീകരണ സമയം മാറ്റി

അബുദബി: യു എ ഇയില്‍ റമസാനിലെ ദേശീയ അണുനശീകരണ പദ്ധതിയുടെ സമയം മാറ്റി. പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും റമസാനില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. റമസാനില്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയായിരിക്കും അണുനശീകരണ പ്രക്രിയ. നേരത്തെ പ്രഖ്യാപിച്ചത് രാത്രി എട്ട് മുതല്‍ എന്നായിരുന്നു. ഈ സമയങ്ങളില്‍ അവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.

അണുനശീകരണ പ്രവൃത്തിക്കിടയിലും ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കും. കോഓപറേറ്റീവ് സൊസൈറ്റികളും ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. മാംസം, പഴം- പച്ചക്കറി, റോസ്റ്റ്, മില്‍, മത്സ്യം, കോഫി, ടീ, നട്ട്‌സ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കാം. അതേസമയം, എല്ലാ കടകളും കോവിഡ് പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 30 ശതമാനം പേരെയേ ഒരേസമയം ഷോപ്പിംഗിന് അനുവദിക്കാവൂ. രണ്ട് മീറ്ററില്‍ കുറയാത്ത അകലവും പാലിക്കണം.

Share this story