അജ്മാനില്‍ ഇന്ന് മുതല്‍ മാളുകള്‍ അടക്കം തുറക്കും

അജ്മാനില്‍ ഇന്ന് മുതല്‍ മാളുകള്‍ അടക്കം തുറക്കും

അജ്മാന്‍: ഇന്ന് മുതല്‍ മാളുകള്‍, റസ്റ്റോറന്റുകള്‍, സലൂണുകള്‍, കോഫീ ഷോപ്പുകള്‍, ഓഫീസുകള്‍, കമ്പനികള്‍ അടക്കമുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അജ്മാന്‍ സാമ്പത്തിക വികസന വകുപ്പ് തീരുമാനിച്ചു. രണ്ട് മീറ്റര്‍ സാമൂഹിക അകലം, അഞ്ച് ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തിയുള്ള യോഗം, സ്വകാര്യ സ്ഥലങ്ങളില്‍ പത്ത് പേര്‍ മാത്രമുള്ള ഒത്തുകൂടല്‍, ജീവനക്കാരുടെ 30 ശതമാനം മാത്രം പ്രവര്‍ത്തിക്കല്‍ തുടങ്ങിയവയാണ് അനുവദിച്ചത്.

അതിനിടെ അബുദബിയില്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയായിരിക്കും ദേശീയ അണുനശീകരണ പരിപാടിയുണ്ടാകുക. തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രങ്ങളിലും വ്യവസായ മേഖലകളിലും രാത്രി എട്ടിന് തന്നെ ആരംഭിക്കും. അതിനിടെ അബുദബിയില്‍ ശനിയാഴ്ച മുതല്‍ ബസ് സര്‍വ്വീസ് ആരംഭിച്ചു.

Share this story