കുവൈത്തില്‍ കൂടുതല്‍ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ്

കുവൈത്തില്‍ കൂടുതല്‍ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ കോവിഡ്- 19 ബാധിച്ച നഴ്‌സുമാരുടെ എണ്ണം 22 ആയി. രണ്ട് ഡോക്ടര്‍മാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ എണ്ണം എട്ടായി. ആശുപത്രിയിലെ ഒരു വാര്‍ഡ് അടച്ചിട്ടുണ്ട്.

അല്‍ സബാഹ് മെഡിക്കല്‍ ഡിസ്ട്രിക്ടിലെ മൂന്ന് നഴ്‌സുമാര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവരെ ജാബിര്‍ അല്‍ അഹ്മദ് ആശുപത്രിയിലേക്ക് മാറ്റി. താമസസ്ഥലത്ത് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റ് ഒമ്പത് നഴ്‌സുമാര്‍ ക്വാറന്റൈനിലാണ്.

മഹ്ബൂലയില്‍ നഴ്‌സുമാര്‍ക്ക് മാത്രമുള്ള താമസ കേന്ദ്രത്തിലാണ് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ രോഗം വന്ന നഴ്‌സുമാര്‍ കഴിഞ്ഞിരുന്നത്. താമസ കേന്ദ്രത്തില്‍ നിന്നാണോ അതല്ല ആശുപത്രിയില്‍ നിന്നാണോ ഇവര്‍ക്ക് വൈറസ് പകര്‍ന്നതെന്നത് പരിശോധിക്കുകയാണ്. കോവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ മഹ്ബൂല പ്രദേശം അടച്ചുപൂട്ടിയിരുന്നു.

Share this story