യുഎഇയില്‍ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് ഏഴ് പേര്‍; 532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് ഏഴ് പേര്‍; 532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

യുഎഇയില്‍ 532 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9813 ആയി ഉയര്‍ന്നു. ഇന്ന് ഏഴ് പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 71 ആയി.

 

അതേസമയം, രോഗമുക്തതി നേടിയവരുടെ എണ്ണവും ഗണ്യമായി കൂടുന്നുണ്ട്. ശനിയാഴ്ച മാത്രം 127 പേര്‍ രോഗമുക്തരായി. ഇതുവരെ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞ 1887 പേരാണ് ആകെ സുഖം പ്രാപിച്ചത്.

അതേ സമയം, ദുബൈയില്‍ മെട്രോ, ബസ്, ടാക്‌സി സര്‍വ്വീസുകളും പെയ്ഡ് പാര്‍ക്കിംഗും ഇന്ന് മുതല്‍ പുനരാരംഭിച്ചു. ബനിയാസ്, പാം ദീറ, അല്‍ റാസ് ഒഴികെയുള്ള എല്ലാ മെട്രോ സ്‌റ്റേഷനുകളും പ്രവര്‍ത്തിക്കും. യാത്രക്കാര്‍ മാസ്‌ക് ധരിക്കണം. മറ്റുള്ളവരില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം.

 

ടാക്‌സിയില്‍ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കൂ. രാവിലെ ഏഴ് മുതല്‍ രാത്രി പതിനൊന്ന് വരെയാണ് മെട്രോ സര്‍വ്വീസ്. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സര്‍വ്വീസ് ആരംഭിക്കുക. രാത്രി പത്ത് മുതല്‍ ആറ് വരെ 30 മിനുട്ട് ഇടവേളകളില്‍ 13 ബസ് റൂട്ടുകളില്‍ സര്‍വ്വീസുകളുണ്ടാകും. എല്ലാ പബ്ലിക് പാര്‍ക്കുകളിലും ഇന്ന് മുതല്‍ പണം നല്‍കണം. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയും പിന്നീട് രാത്രി എട്ട് മുതല്‍ 12 മണി വരെയുമാണ് പെയ്ഡ് പാര്‍ക്കിംഗ് പ്രവര്‍ത്തിക്കുക.

Share this story