സൗദിയില്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ മുദൂന്റെ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും

സൗദിയില്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ മുദൂന്റെ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും

റിയാദ്: സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്റ് ടെക്‌നോളജി സോണി(മുദൂന്‍)ന്റെ നിയന്ത്രണത്തിലുള്ള സൗകര്യങ്ങളും തൊഴിലാളികളെ താത്കാലികമായി പാര്‍പ്പിക്കാന്‍ ഉപയോഗപ്പെടുത്തും. നേരത്തെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്നത് ഒഴിവാക്കാനാണിത്.

മുദൂന്റെ വസതികളില്‍ 29000 തൊഴിലാളികളെ പാര്‍പ്പിക്കാമെന്ന് തൊഴിലാളികളുടെ പാര്‍പ്പിടത്തെ സംബന്ധിച്ച് പഠിക്കുന്ന സമിതിയുടെ ചെയര്‍മാന്‍ ജുമാന്‍ അല്‍ സഹ്‌റാനി പറഞ്ഞു. ജിദ്ദയിലെ 4000 തൊഴിലാളികളെ സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും നാല് ചതുരശ്ര മീറ്റര്‍ സ്ഥലം നല്‍കണമെന്നാണ് നിര്‍ദ്ദേശമെങ്കിലും സാമൂഹിക അകലം പാലിക്കാതെ കെട്ടിട വളപ്പില്‍ ഒത്തുകൂടുന്ന നിയമലംഘനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this story