അടച്ചുപൂട്ടിയ ജലീബ് അല്‍ ശുയൂഖിലെ പ്രവാസികള്‍ക്കിത് ദുരിതകാലം

അടച്ചുപൂട്ടിയ ജലീബ് അല്‍ ശുയൂഖിലെ പ്രവാസികള്‍ക്കിത് ദുരിതകാലം

കുവൈത്ത് സിറ്റി: കോവിഡ് ബാധയെ തുടര്‍ന്ന് അടച്ചുപൂട്ടിയ കുവൈത്തിലെ ജലീബ് അല്‍ ശുയൂഖിലെ പ്രവാസി താമസക്കാര്‍ക്കിത് ദുരിതകാലം. ഏപ്രില്‍ ആറിനാണ് ഇവിടെ അടച്ചുപൂട്ടിയത്. പൂര്‍ണ്ണ ലോക്ക്ഡൗണ്‍ എന്ന് പിന്‍വലിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇവിടുത്ത പ്രവാസി തൊഴിലാളികള്‍.

ജലീബ് അല്‍ ശുയൂഖിലെ പോലെ തന്നെയാണ് ഹസ്സാവിയിലെയും അബ്ബാസിയ്യയിലെയും സ്ഥിതി. വരുമാനം നിലച്ചതിനാല്‍ ആശങ്കയിലും ദുരിതത്തിലുമാണ് ഇവിടെയുള്ളവര്‍. ജലീബ് അല്‍ ശുയൂഖ് എപ്പോള്‍ തുറക്കുമെന്ന് പറയാനായിട്ടില്ലെന്ന് കഴിഞ്ഞ തിങ്കളാഴ്ച സര്‍ക്കാര്‍ വക്താവ് പറഞ്ഞിരുന്നു.

അതിനിടെ, തൊഴിലാളികളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക ഫോണ്‍ നമ്പറുകള്‍ സംവിധാനിച്ചു. ലേബര്‍ ഇന്‍സ്‌പെക്ഷന് 55629845 എന്ന നമ്പറിലും തൊഴില്‍ പരാതികള്‍ പറയാന്‍ 99175272 എന്ന നമ്പറിലും വിളിക്കാം.

Share this story