വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി ബഹറൈന്‍

വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി ബഹറൈന്‍

മനാമ: കോവിഡ് പ്രതിരോധങ്ങള്‍ കാരണം രാജ്യത്ത് കുടുങ്ങിപ്പോയ വിദേശികളുടെ വിസിറ്റ് വിസാ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. താമസാനുമതി ക്രമവത്കരിക്കുന്നതിനും നിയമവിധേയമാക്കുന്നതിനും ഈ വര്‍ഷം അവസാനം വരെ യാതൊരു ഫീസും ഈടാക്കില്ലെന്നും നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് അഫയേഴ്‌സ് (എന്‍ പി ആര്‍ എ) അറിയിച്ചു.

കോവിഡ് കാലത്ത് സ്വദേശത്തേക്ക് മടങ്ങാനാകാത്ത വിസിറ്റ് വിസയില്‍ വന്നവര്‍ക്കും പാര്‍പ്പിടാനുമതി കാലാവധി അവസാനിച്ചവര്‍ക്കും ഏറെ ആശ്വാസകരമാണ് ഈ നടപടി. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ഡെപ്യൂട്ടി സുപ്രീം കമാണ്ടറും കിരീടാവകാശിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതിയുടെതാണ് തീരുമാനം.

Share this story