യു എ ഇയുടെ ചൊവ്വാ ദൗത്യം ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തില്‍

യു എ ഇയുടെ ചൊവ്വാ ദൗത്യം ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തില്‍

അബുദബി: യു എ ഇയുടെ അന്യഗ്രഹ പര്യവേക്ഷണത്തിന്റെ നാഴികക്കല്ലായ ചൊവ്വാ ദൗത്യം നിര്‍ണ്ണായക ഘട്ടത്തില്‍. ചൊവ്വാ ദൗത്യം ജപ്പാനിലെ വിക്ഷേപണ കേന്ദ്രമായ തനേഗാഷിമ ദ്വീപിലെത്തിച്ചു. 83 മണിക്കൂര്‍ നീണ്ട കൈമാറ്റ പ്രക്രിയയുടെ വീഡിയോ യു എ ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുറത്തുവിട്ടു.

ഈ വര്‍ഷം ജൂലൈയില്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. എമിറേറ്റുകള്‍ ഒന്നിച്ചതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന 2021 ആദ്യ പാദത്തോടെ ചുവന്ന ഗ്രഹത്തിലെത്തും. സാമൂഹിക അകലം പാലിച്ചും രക്ഷാകവചങ്ങള്‍ അണിഞ്ഞുമാണ് ഇമാറാത്തി എഞ്ചിനീയര്‍മാര്‍ കൈമാറ്റ പ്രക്രിയയില്‍ പങ്കെടുത്തത്. ആറ് വര്‍ഷം കൊണ്ടാണ് ഇത് വികസിപ്പിച്ചത്.

Share this story