സൗദി അറേബ്യയുടെ വടക്കന്‍ മേഖലയായ ഹെയ്‌ലിലെ അല്‍ ജല്‍ഊദ് പൗരാണിക മസ്ജിദ് നവീകരിച്ചു

സൗദി അറേബ്യയുടെ വടക്കന്‍ മേഖലയായ ഹെയ്‌ലിലെ അല്‍ ജല്‍ഊദ് പൗരാണിക മസ്ജിദ് നവീകരിച്ചു

ഹെയ്ല്‍: സൗദി അറേബ്യയുടെ വടക്കന്‍ മേഖലയായ ഹെയ്‌ലിലെ ചരിത്രപ്രധാന പള്ളിയായ അല്‍ ജല്‍ഊദ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. നവീകരണ പ്രവൃത്തികള്‍ക്ക് ശേഷമാണ് തുറന്നത്. സുമൈറ നഗരത്തിലെ അല്‍ ബല്‍ദ അല്‍ ഖദീമയിലാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.

രാജ്യത്തെ ചരിത്രപ്രധാന മസ്ജിദുകള്‍ നവീകരിക്കുന്ന പദ്ധതി പ്രകാരമാണ് പുതുക്കിപ്പണിതത്. ഹിജ്‌റ 1175ല്‍ നിര്‍മിച്ച അല്‍ ജല്‍ഊദ് മസ്ജിദ്, സുമൈറ നഗരത്തിലെ പഴയ പള്ളികളിലൊന്നാണ്. പൗരാണിക കാലത്തെ മക്കാന്‍- കൗഫിക് ഹജ് റോഡിലെ പ്രധാന ഇടത്താവളമായിരുന്നു ഇത്. ഹിജ്‌റ 1347ല്‍ പുതുക്കിപ്പണിതതിന് ശേഷമാണ് അല്‍ ജല്‍ഊദ് കുടുംബത്തിന്റെ പേരില്‍ ഈ പള്ളി അറിയപ്പെടാന്‍ തുടങ്ങിയത്. കളിമണ്ണ്, മരം തുടങ്ങിയവ കൊണ്ടാണ് ഇത് നിര്‍മിച്ചത്.

Share this story