ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു എ ഇ സെന്‍ട്രല്‍ ബാങ്ക്

ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു എ ഇ സെന്‍ട്രല്‍ ബാങ്ക്

ദുബൈ: യു എ ഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടിയുടെയും കുടുംബത്തിന്റെയും ഷെട്ടിക്ക് ഓഹരിയുള്ള കമ്പനികളുടെയും എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു എ ഇ സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവ്. ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളെ സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുമുണ്ട്.

ഫെഡറല്‍ അറ്റോര്‍ണി ജനറലിന്റെ തീരുമാനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷെട്ടിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും മരവിപ്പിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് ഉത്തരവ് നല്‍കിയത്. എന്‍ എം സി ഹെല്‍ത്തിന്റെ സ്ഥാപകന്‍ കൂടിയായ ഷെട്ടി നിലവില്‍ ഇന്ത്യയിലാണ്.

വായ്പാ തിരിച്ചടവ് മുടങ്ങിയതാണ് യു എ ഇയില്‍ ഷെട്ടിക്കെതിരായ പ്രശ്‌നം രൂക്ഷമാക്കിയത്. യു എ ഇയിലെ ബാങ്കുകള്‍ക്ക് എന്‍ എം സി 800 കോടി ദിര്‍ഹം നല്‍കാനുണ്ട്. ഷെട്ടിയുടെ കമ്പനിയിലെ പ്രധാന ജീവനക്കാരും യു എ ഇയുടെ കരിമ്പട്ടികയിലാണ്.

Share this story