കുവൈത്തില്‍ കോഓപറേറ്റീവ് സൊസൈറ്റി സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് കോവിഡ്

കുവൈത്തില്‍ കോഓപറേറ്റീവ് സൊസൈറ്റി സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് കോവിഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ അല്‍ ഫൈഹ, ശമിയ്യ കോഓപറേറ്റീവ് സൊസൈറ്റി സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അല്‍ ഫൈഹ കോഓപറേറ്റീവ് സൊസൈറ്റിയിലെ ബോര്‍ഡ് അംഗത്തിനും നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്‌റ്റോര്‍ അടച്ചിട്ടിരിക്കുകയാണ്. ശമിയ്യ സൊസൈറ്റിയില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സാധനങ്ങള്‍ ഡെലിവറി ചെയ്യുകയും മറ്റുമാണ് സന്നദ്ധ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം.

അല്‍ സുലൈബിഖാത് കോഓപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരന് കോവിഡ് ബാധയുള്ളതായി സംശയമുണ്ട്. പോലീസ് കോഓപറേറ്റീവ് സൊസൈറ്റിയിലെ മാനേജര്‍ക്കും ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. അതിനിടെ, അല്‍ ഫുര്‍ദ സെന്‍ട്രല്‍ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ വാണിജ്യ മന്ത്രാലയം ഓണ്‍ലൈന്‍ ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയുള്ള സമയത്തേക്കാണ് അപ്പോയ്ന്റ്‌മെന്റ് ലഭിക്കുക.

Share this story