കുവൈത്തില്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ തീരുമാനിച്ച സ്‌കൂളുകളിലും വൈറസ് ബാധ

കുവൈത്തില്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ തീരുമാനിച്ച സ്‌കൂളുകളിലും വൈറസ് ബാധ

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജീകരിച്ച സ്‌കൂളുകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു. സാല്‍മിയ്യ കോഓപറേറ്റീവ് സൊസൈറ്റി ജീവനക്കാരായ ആറ് ഏഷ്യക്കാര്‍ക്കാണ് മേഖലയിലെ  സ്‌കൂളില്‍ താമസിക്കവെ കോവിഡ് ബാധിച്ചത്. ഇതിനെ തുടര്‍ന്ന് സ്‌കൂളില്‍ കഴിഞ്ഞിരുന്ന 111 പേരെ ക്വാറന്റൈനിലാക്കി. റുമൈതിയ്യയിലെ പൊതുമാപ്പ് കേന്ദ്രത്തിലും മൂന്ന് പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്.

അതിനിടെ, കോവിഡ്- 19 രോഗത്തെ ചെറുക്കാന്‍ ആരും ക്ലോറിന്‍ ഡയോക്‌സൈഡ് ഉപയോഗിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് നിരവധി അന്താരാഷ്ട്ര ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഈ ഉത്പന്നത്തെ സംബന്ധിച്ച് വ്യാപക പ്രചാരണങ്ങളുണ്ട്. പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share this story