ആശ്വാസം; ദുബൈയിലെ നാഇഫില്‍ പുതിയ കോവിഡ് കേസുകളില്ല

ആശ്വാസം; ദുബൈയിലെ നാഇഫില്‍ പുതിയ കോവിഡ് കേസുകളില്ല

ദുബൈ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുബൈയിലെ നാഇഫ് പ്രദേശത്ത് നിന്ന് പുതുതായി കോവിഡ്- 19 കേസുകള്‍ സ്ഥിരീകരിക്കപ്പെടുന്നില്ല. നേരത്തെ ദുബൈയിലെ പ്രധാന ഹോട്ട്‌സ്‌പോട്ടായിരുന്നു നായിഫ്. പ്രവാസി തൊഴിലാളികളടക്കം നിരവധി പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു.

 

ആഴ്ചകള്‍ നീണ്ട നിയന്ത്രണവും ദുബൈ ഭരണകൂടത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടലും കാരണമാണ് മഹാമാരിയെ മേഖലയില്‍ പിടിച്ചുകെട്ടാനായത്. വൈറസ് വ്യാപനം പ്രതിരോധിക്കാനായി ഇവിടെ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ 25 വരെ നാഇഫില്‍ നിന്നുള്ള 6391 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. പൊതുസുരക്ഷ മുന്‍നിര്‍ത്തി പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു. മലയാളി പ്രവാസികളടക്കം തിങ്ങിത്താമസിക്കുന്ന സ്ഥലമാണ് ഇത്.

Share this story