പ്രവാസി തൊഴിലാളികളുടെ റൂമുകളില്‍ പരമാവധി നാല് പേരെ മാത്രമെ പാര്‍പ്പിക്കാവൂവെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

പ്രവാസി തൊഴിലാളികളുടെ റൂമുകളില്‍ പരമാവധി നാല് പേരെ മാത്രമെ പാര്‍പ്പിക്കാവൂവെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ദോഹ: കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും തൊഴിലുടമകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ഒരു മുറിയില്‍ നാലില്‍ കൂടുതല്‍ പേരെ പാര്‍പ്പിക്കരുത്. ഓരോ ബെഡിനും കുറഞ്ഞത് ആറ് മീറ്റര്‍ സ്ഥലം വേണം.

തിരക്ക് ഒഴിവാക്കാന്‍ തൊഴില്‍, ഭക്ഷണ സമയങ്ങള്‍ ക്രമീകരിക്കണം. തൊഴിലിന് പോകുമ്പോഴും വരുമ്പോഴും തിരക്ക് ഒഴിവാക്കണം. പൊതുസ്ഥലങ്ങളില്‍ കൂടിനില്‍ക്കുന്നതും ഒഴിവാക്കണം. ഭക്ഷണം നല്‍കുന്ന സ്ഥലങ്ങളിലും മറ്റും ഒരു മീറ്റര്‍ അകലത്തില്‍ ഓരോരുത്തര്‍ക്കും നിലത്ത് പ്രത്യേകം അടയാളം വരക്കണം. ഭക്ഷണം നല്‍കുന്ന സ്ഥലങ്ങളില്‍ ഓരോരുത്തരും തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം വേണമെന്നും അധികൃതര്‍ തൊഴിലുടമകളെ അറിയിച്ചു.

Share this story