സൗദിയില്‍ കര്‍ഫ്യൂവില്‍ ഇളവ്; മക്കയില്‍ ഇളവില്ല

സൗദിയില്‍ കര്‍ഫ്യൂവില്‍ ഇളവ്; മക്കയില്‍ ഇളവില്ല

റിയാദ്: സൗദി അറേബ്യയില്‍ ഞായര്‍ മുതല്‍ മെയ് 13 വരെ കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ് നല്‍കാന്‍ തിരുഗേഹങ്ങളുടെ പരിപാലകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. അതേസമയം, മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. മറ്റ് എല്ലാ മേഖലകളിലും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം.

നേരത്തെ അടച്ചുപൂട്ടിയ പ്രദേശങ്ങള്‍ അങ്ങനെ തന്നെ തുടരും. മാളുകള്‍, മൊത്തക്കച്ചവട- ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാം. അതേസമയം, മാളുകളിലെ ബ്യൂട്ടി പാര്‍ലര്‍, ബാര്‍ബര്‍ സലൂണ്‍, ജിം, സിനിമാ ഹാളുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. കരാര്‍ കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കും സമയ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാം.

അതേസമയം, കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരിക്കണം പ്രവര്‍ത്തനം. സുരക്ഷാ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം നിരീക്ഷിക്കും.

Share this story