പ്രായപൂർത്തിയാകാത്തവരുടെ വധശിക്ഷ സൗദി അറേബ്യ നിർത്തലാക്കി

പ്രായപൂർത്തിയാകാത്തവരുടെ വധശിക്ഷ സൗദി അറേബ്യ നിർത്തലാക്കി

പ്രായപൂർത്തിയാകാത്തവരുടെ വധശിക്ഷ സൗദി അറേബ്യ നിർത്തലാക്കി. സൗദി ഭരണകൂടം അടുത്ത കാലത്ത് നടപ്പിലാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നീക്കം. വധശിക്ഷക്ക് പകരം പ്രായപൂർത്തിയാകാത്തവർക്ക് 10 വർഷത്തിൽ കുറയാത്ത ജുവനൈൽ തടവുശിക്ഷ വിധിക്കും.

നിലവിൽ രാജ്യത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിരവധി പ്രായപൂർത്തിയാകാത്തവർക്ക് പുതിയ ഉത്തരവ് രക്ഷയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങൾക്ക് നൽകിയിരുന്ന ചാട്ടവാറടിയും നിർത്തലാക്കുന്നതായി സൗദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലാണ് രാജ്യത്ത് നിരവധി ഭരണപരിഷ്‌കാരങ്ങൾ നടന്നുവരുന്നത്.

ചൈനയും ഇറാനും കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പിലാക്കുന്ന രാജ്യമായിരുന്നു സൗജി. 2019ൽ മാത്രം 184 വധശിക്ഷകളാണ് രാജ്യത്ത് നടപ്പാക്കിയത്. ഇതിൽ ആറ് പേർ സ്ത്രീകളായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 800 പേരെയാണ് സൗദിയിൽ വധശിക്ഷക്ക് വിധേയമാക്കിയത്.

Share this story