ഹറം പള്ളിയിലെ തറാവീഹ് സുരക്ഷിത അകലം പാലിച്ച്

ഹറം പള്ളിയിലെ തറാവീഹ് സുരക്ഷിത അകലം പാലിച്ച്

മക്ക: ഹറം മസ്ജിദിലെ തറാവീഹ് നിസ്‌കാരം നടക്കുന്ന സുരക്ഷിത അകലം പാലിച്ച്. പണ്ഡിതര്‍, സുരക്ഷാ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയ ഹറം പള്ളിയിലെ ജീവനക്കാര്‍ മാത്രമാണ് തറാവീഹ് നിസ്‌കാരത്തില്‍ പങ്കെടുക്കുന്നത്.

പുറത്തുനിന്ന് ആരും പങ്കെടുക്കാത്തതിനാല്‍ മസ്ജിദ് ഒഴിഞ്ഞുകിടക്കുകയാണ്. കഅബക്ക് ചുറ്റും വെച്ച ബാരിക്കേഡുകള്‍ റമസാന്‍ ആരംഭിക്കുന്നതിന് മുമ്പായി നീക്കം ചെയ്തിരുന്നു പള്ളിയുടെ അകവും പുറവും വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും 3500 ജീവനക്കാര്‍ പൂര്‍ണ്ണസമയം പ്രവര്‍ത്തിക്കുന്നുണ്ട്. മദീനയിലെ മസ്ജിദുന്നബവിയിലും ജീവനക്കാര്‍ മാത്രമാണ് തറാവീഹ് അടക്കമുള്ള നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നത്.

അതിനിടെ സൗദിയില്‍ ഞായറാഴ്ച 1223 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൊത്തം കേസുകള്‍ 17522 ആയി. മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 139 ആയി. 2357 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്.

Share this story