ഖത്തറില്‍ വോള്‍വോ വിവിധ മോഡലുകള്‍ തിരിച്ചുവിളിച്ചു
ദോഹ: വോള്‍വോയുടെ വിവിധ മോഡലുകള്‍ തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. 2019- 20 മോഡലില്‍ വരുന്ന വോള്‍വോ എക്സ് സി 90, എക്സ് സി 60, എക്സ് സി 40, എസ് 60, എസ് 90 എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചത്.
അടിയന്തര ഘട്ടങ്ങളില്‍ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനത്തിന് തകരാര്‍ വരാനുള്ള സാദ്ധ്യത മുന്‍നിര്‍ത്തിയാണ് ഈ വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്. ഈ തകരാര്‍ അപകടത്തിലേക്ക് നയിക്കും. ഖത്തറിലെ വോള്‍വോ ഡീലര്‍ ദോഹ മാര്‍ക്കറ്റിംഗ് സര്‍വീസസു(ഡൊമാസ്കോ)മായി സഹകരിച്ചാണ് തിരിച്ചുവിളിക്കല്‍.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
