തട്ടിപ്പാണേ ആ 10 മില്യണ്‍ ഡോളര്‍ വായ്പ

തട്ടിപ്പാണേ ആ 10 മില്യണ്‍ ഡോളര്‍ വായ്പ

ദുബൈ: കൊറോണവൈറസ് വ്യാപനം കാരണം പ്രതിസന്ധിയിലായ യുവ സംരംഭകര്‍ക്ക് സഹായമായി പത്ത് മില്യണ്‍ ഡോളര്‍ വായ്പ നല്‍കുന്ന വാഗ്ദാനം ശുദ്ധ തട്ടിപ്പാണമെന്ന് അധികൃതര്‍. ദുബൈ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (ഡി എഫ് എസ് എ)യിലെ ജീവനക്കാരന്റെ ഫോട്ടോ വ്യാജ ലിങ്കിഡ്ഇന്‍ അക്കൗണ്ടിനൊപ്പം വെച്ചാണ് തട്ടിപ്പ്. ഡി എഫ് എസ് എയുടെ വായ്പ വാഗ്ദാനം എന്ന നിലയ്ക്കാണ് തട്ടിപ്പ് നടത്തുന്നത്.

ഇന്ത്യന്‍ സമ്പദ്ഘടനയെ മെച്ചപ്പെടുത്താനും യുവ സംരംഭകരെ സഹായിക്കാനും ഇന്ത്യയിലെ നല്ലവരായ ജനങ്ങളെ സഹായിക്കാനും പൂജ്യം ശതമാനം പലിശയില്‍ പത്ത് മില്യണ്‍ ഡോളര്‍ ഡി എഫ് എസ് എ വായ്പ നല്‍കുന്നുവെന്നാണ് തട്ടിപ്പുകാര്‍ അവകാശപ്പെടുന്നത്. തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ വ്യാജമാണെന്ന് ഡി എഫ് എസ് എ അറിയിച്ചു.

Share this story