അബുദബിയിലെ എല്ലാ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും ജീവനക്കാരുടെ കൊവിഡ് പരിശോധന നടത്തണം

അബുദബിയിലെ എല്ലാ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും ജീവനക്കാരുടെ കൊവിഡ് പരിശോധന നടത്തണം

അബുദബി: വാണിജ്യ- വ്യവസായ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരെയും കോവിഡ്- 19 പരിശോധനക്ക് വിധേയമാക്കണമെന്ന് അബുദബി സാമ്പത്തിക വികസന വകുപ്പ് സര്‍ക്കുലര്‍. ജീവനക്കാരോട് സ്വയം പരിശോധനക്ക് വിധേയമാകാനാണ് നിര്‍ദ്ദേശം.

ചില കമ്പനികള്‍ ജീവനക്കാരെ പരിശോധനക്ക് അയക്കാത്തത് വകുപ്പ് ശ്രദ്ധിച്ചിട്ടുണ്ട്. ഇത്തരം കമ്പനികള്‍ക്കെതിരെ അയ്യായിരം ദിര്‍ഹം പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിക്കും. മൂന്നാം തവണയും നിയമലംഘനം നടത്തിയാല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് പ്രോസിക്യൂഷന് കൈമാറും. മാത്രമല്ല, അനുസരിക്കാത്ത സ്ഥാപനങ്ങള്‍ ആറ് മാസത്തേക്ക്് അടച്ചുപൂട്ടും. അതിനിടെ, അബുദബിയിലെ മാളുകള്‍ തുറക്കാനുള്ള ഒരുക്കുന്നതിന്റെ ഭാഗമായി ശുചിയാക്കലും സാനിറ്റൈസേഷനും ആരംഭിച്ചു. ശരീരോഷ്മാവ് അളക്കുന്ന ഉപകരണവും സ്ഥാപിക്കുന്നുണ്ട്.

Share this story