കുവൈത്തില്‍ ഫ്രീ വിസ വാങ്ങിയ അഞ്ഞൂറിലേറെ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍

കുവൈത്തില്‍ ഫ്രീ വിസ വാങ്ങിയ അഞ്ഞൂറിലേറെ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: വിസാ കച്ചവടത്തിനെതിരെ കുവൈത്ത് സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയതോടെ നിരവധി പേര്‍ പിടിയിലായി. വീട്ടുജോലിക്കുള്ള വിസയില്‍ വന്ന് കമ്പനിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുകയായിരുന്ന 573 പേര്‍ അറസ്റ്റിലായി.

പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, റസിഡന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയുടെ സംയുക്ത സംഘമാണ് തിരച്ചില്‍ ശക്തമാക്കിയത്. ഏപ്രില്‍ ആദ്യം മുതല്‍ നടത്തിയ തിരച്ചിലിലാണ് ഇത്രയും വീട്ടുജോലിക്കാര്‍ അറസ്റ്റിലായത്. ഇവരിലധികവും ജഹ്‌റ ഗവര്‍ണറേറ്റിലാണ്. മനുഷ്യക്കടത്തിന് ഇവരുടെ സ്‌പോണ്‍സര്‍മാരെയും പിടികൂടും. പിടിയിലാവരുടെ എല്ലാ ഇടപാടുകളും മരവിപ്പിച്ചിട്ടുണ്ട്. അതിനാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് വിസയും മറ്റ് വിവരങ്ങളും മാറ്റം വരുത്താനാകില്ല. പിടിയിലാവരില്‍ അധികവും ഇന്ത്യക്കാരും ബംഗ്ലാദേശികളുമാണ്. 800- 1000 കുവൈത്ത് ദിനാര്‍ നല്‍കിയാണ് ഇവര്‍ വിസ വാങ്ങിയത്.

Share this story