കുവൈത്തില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍; കേന്ദ്രങ്ങളില്‍ തിരക്കേറി

കുവൈത്തില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍; കേന്ദ്രങ്ങളില്‍ തിരക്കേറി

കുവൈത്ത് സിറ്റി: അനധികൃതമായി താമസിക്കുന്നവര്‍ക്ക് കുവൈത്ത് ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷികെ ഇളവ് ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരുന്നവരുടെ തിരക്കേറി. ഫര്‍വാനിയ്യയിലെ പൊതുമാപ്പ് കേന്ദ്രത്തിന് മുന്നില്‍ ദിവസങ്ങളായി നീണ്ട വരിയാണുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ എല്ലാ രാജ്യക്കാര്‍ക്കും പൊതുമാപ്പ് അപേക്ഷയുമായി കേന്ദ്രങ്ങളെ സമീപിക്കാനുള്ള അനുവാദമുണ്ടായിരുന്നു.

ഫര്‍വാനിയ്യയിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നീണ്ട വരി രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗത നീക്കം തടസ്സപ്പെട്ടു. സ്വദേശത്തേക്ക് മടങ്ങാന്‍ എല്ലാ തയ്യാറെടുപ്പുകളുമായാണ് അപേക്ഷകര്‍ എത്തിയത്. അപേക്ഷ സ്വീകരിച്ചാല്‍ അതത് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് ശരിയാകുന്ന മുറയ്ക്ക് ഇവര്‍ക്ക് പോകാനാകും. അതുവരെ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. ഇവര്‍ക്കുള്ള വിമാന ടിക്കറ്റ് കുവൈത്ത് സര്‍ക്കാര്‍ നല്‍കും. മാത്രമല്ല, മറ്റൊരു സാധുവായ തൊഴില്‍ വിസയില്‍ കുവൈത്തിലേക്ക് തന്നെ തിരിച്ചെത്താം.

Share this story