ഖത്തറില്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന എല്ലാവരും മാസ്‌ക് ധരിക്കണം

ഖത്തറില്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന എല്ലാവരും മാസ്‌ക് ധരിക്കണം

ദോഹ: ഷോപ്പുടമകളും ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിക്കണമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. മാത്രമല്ല, പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ജീവനക്കാരും ജോലി സമയത്ത് മാസ്‌ക് ധരിക്കണം.

മാസ്‌ക് ധരിക്കാത്തെ ഉപഭോക്താക്കളെയും ഇടപാടുകാരെയും സ്വകാര്യ- സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കരുത്. ഈ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്ക് രണ്ട് ലക്ഷം ഖത്തര്‍ റിയാല്‍ പിഴയും മൂന്ന് വര്‍ഷത്തില്‍ കൂടാത്ത തടവും ശിക്ഷ ലഭിക്കും. അതിനിടെ, രാജ്യത്ത് 957 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം എണ്ണം 11244 ആയി. 1066 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ പത്ത് പേരാണ് മരിച്ചത്. മൊത്തം 85709 പേര്‍ക്ക് പരിശോധന നടത്തി.

Share this story