വിനൈല്‍ കൊണ്ട് നിര്‍മിച്ച ഗ്ലൗസ് പിന്‍വലിച്ച് ഒമാന്‍

വിനൈല്‍ കൊണ്ട് നിര്‍മിച്ച ഗ്ലൗസ് പിന്‍വലിച്ച് ഒമാന്‍

മസ്‌കത്ത്: വിനൈല്‍ കൊണ്ട് നിര്‍മിച്ച മെഡിക്കല്‍ ഗ്ലൗസ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിലെ മാലിന്യങ്ങളുണ്ടെന്നും ഉപയോക്താവിന്റെ ആരോഗ്യത്തെ ഹാനികരമായ നിലയില്‍ ബാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചൈനീസ് കമ്പനി ലോട്ടസ് ആണ് ഈ ഗ്ലൗസ് നിര്‍മിച്ചത്. മാലിന്യം കാരണം ഇത് ഉപയോഗയോഗ്യമാകില്ലെന്നും ഉപയോക്താവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഫാര്‍മസി ആന്റ് ഡ്രഗ് കണ്‍ട്രോള്‍ അറിയിച്ചു. അതിനിടെ ഒമാനില്‍ തിങ്കളാഴ്ച 51 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കേസുകള്‍ 2049 ആയി. പത്ത് മരണമാണുണ്ടായത്.

Share this story