പത്ത് ലക്ഷം പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി സൗദി

പത്ത് ലക്ഷം പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി സൗദി

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പത്ത് ലക്ഷം പേരെ കോവിഡ്- 19 പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1289 പേരിലാണ് കോവിഡ് രോഗം പുതുതായി സ്ഥിരീകരിച്ചത്.

അഞ്ച് പേര്‍ മരിച്ചിട്ടുമുണ്ട്. ഇതോടെ മരണസംഖ്യ 144 ആയി. ഇതുവരെ 2531 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്; 294 എണ്ണം. 218 കേസുകളുമായി മക്കയാണ് രണ്ടാമത്. 202 കേസുകളുള്ള മദീനയാണ് മൂന്നാമത്.

അതിനിടെ, രാജ്യത്ത് വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരവും മറ്റ് ജമാഅത്ത് നിസ്‌കാരങ്ങളും പുനരാരംഭിക്കുമെന്ന പ്രചാരണം ഔഖാഫ് മന്ത്രാലയം തള്ളി. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്നും മന്ത്രാലയം അറിയിച്ചു.

Share this story