വാണിജ്യ സ്ഥാപനങ്ങളില്‍ കറന്‍സി ഉപയോഗിക്കരുതെന്ന് സൗദി സര്‍ക്കാര്‍

വാണിജ്യ സ്ഥാപനങ്ങളില്‍ കറന്‍സി ഉപയോഗിക്കരുതെന്ന് സൗദി സര്‍ക്കാര്‍

റിയാദ്: കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് മുനിസിപ്പല്‍ മന്ത്രാലയം. എല്ലാ സമയവും സാമൂഹിക അകലം ഉറപ്പുവരുത്തണം. കറന്‍സി നോട്ടുകളുടെ ഇടപാട് അനുവദിക്കില്ല. ഇ- പെയ്‌മെന്റ് മാത്രമേ അനുവദിക്കൂ.

തുണി കൊണ്ട് മറച്ചുകെട്ടിയ മുറികളും നിസ്‌കാര സ്ഥലങ്ങളും ഒഴിവാക്കണം. ആളുകള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ ഒഴിവാക്കണം. ഇലക്ട്രോണിക് ഗേറ്റുകളും വാതിലുകളും മാത്രമേ ഉപയോഗിക്കാവൂ. ഇലക്ട്രോണിക് വാതിലുകള്‍ ഇല്ലെങ്കില്‍ സ്ഥാപനം തുറക്കുന്ന സമയം മുഴുവന്‍ വാതിലുകള്‍ തുറന്നിട്ടിരിക്കണം. വിറ്റ സാധനം മാറ്റാനോ തിരികെയെടുക്കാനോ അനുവദിക്കരുത്. ഒരു ഉപഭോക്താവിന് പത്ത് ചതുരശ്ര മീറ്റര്‍ എന്ന തോതിലേ ഷോപ്പിനകത്ത് ആളുകളെ അനുവദിക്കാവൂ. വാലറ്റ് പാര്‍ക്കിംഗ് ഉണ്ടാകരുത്.

Share this story