ഖത്തറില്‍ വാണിജ്യ രജിസ്‌ട്രേഷനും ലൈസന്‍സും ആറ് മാസത്തേക്ക് സ്വയമേവ പുതുക്കും

ഖത്തറില്‍ വാണിജ്യ രജിസ്‌ട്രേഷനും ലൈസന്‍സും ആറ് മാസത്തേക്ക് സ്വയമേവ പുതുക്കും

ദോഹ: മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ കാലാവധി തീരുന്ന വാണിജ്യ രജിസ്‌ട്രേഷനുകളുടെയും ലൈസന്‍സുകളുടെയും കാലാവധി ആറ് മാസത്തേക്ക് സ്വയമേവ പുതുക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പുതുക്കാനുള്ള ഫീസ് പിന്നീട് അടച്ചാല്‍ മതി.

അതിനിടെ, പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ദന്തരോഗ ചികിത്സ നിയന്ത്രിച്ചു. അടിയന്തര പ്രാധാന്യമുള്ള ദന്ത ചികിത്സ മാത്രമേ അനുവദിക്കൂ. കടുത്ത പല്ലുവേദന, അണുബാധ, പല്ല് പൊട്ടല്‍ പോലുള്ള അപകടം തുടങ്ങിയവക്ക് മാത്രമേ ചികിത്സ ലഭിക്കൂ.

അതേസമയം, ഖത്തറില്‍ ചൊവ്വാഴ്ച 677 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 11921 ആയി. പത്ത് പേരാണ് ഇതുവരെ മരിച്ചത്. 1134 പേര്‍ രോഗമുക്തി നേടി.

Share this story