കോവിഡ് 19: ഐസൊലേഷന് മാത്രമായി ഖത്തറില്‍ ആശുപത്രി

കോവിഡ് 19: ഐസൊലേഷന് മാത്രമായി ഖത്തറില്‍ ആശുപത്രി

ദോഹ: കോവി- 19 സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി മാത്രം ആശുപത്രി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കോവിഡ് ചികിത്സക്കായി മറ്റ് അഞ്ച് ആശുപത്രികളും പരിശോധനക്കായി നാല് ഹെല്‍ത്ത് സെന്ററുകളുമുണ്ടെന്നും പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനി അറിയിച്ചു.

കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മിബൈരീക് ജനറല്‍ ആശുപത്രി, ക്യൂബന്‍ ഹോസ്പിറ്റല്‍, മിസൈയീദ് ഹോസ്പിറ്റല്‍, റാസ് ലഫാന്‍ ഹോസ്പിറ്റല്‍ എന്നിവയാണ് രോഗികളെ ചികിത്സിക്കാന്‍ തയ്യാറാക്കിയത്. ഗറാഫ അല്‍ റയ്യാന്‍, ഉം സലാല്‍, മുവൈതിര്‍, റൗദ അല്‍ ഖെയ്ല്‍ ഹെല്‍ത്ത് സെന്ററുകളിലാണ് പരിശോധന. ഉം സലാല്‍ പ്രദേശത്താണ് നിരീക്ഷണത്തിന് മാത്രമായി 12500 ബെഡുകളുള്ള ആശുപത്രി സജ്ജീകരിച്ചത്. 30 ഹോട്ടലുകളിലും ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this story