മരുന്ന് ക്ഷാമമില്ലെന്ന് ഒമാനിലെ റോയല്‍ ഹോസ്പിറ്റില്‍

മരുന്ന് ക്ഷാമമില്ലെന്ന് ഒമാനിലെ റോയല്‍ ഹോസ്പിറ്റില്‍

മസ്‌കത്ത്: റോയല്‍ ഹോസ്പിറ്റലില്‍ ചില മരുന്നുകള്‍ക്ക് ദൗര്‍ലഭ്യമുണ്ടെന്ന തരത്തിലുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തില്‍ വസ്തുതയില്ലെന്ന് അധികൃതര്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് 1600ലേറെ ഇനം മരുന്നുകള്‍ റോയല്‍ ഹോസ്പിറ്റല്‍ വാങ്ങിയിട്ടുണ്ട്.

ചില രാജ്യങ്ങളിലെ കയറ്റുമതി നിയന്ത്രണവും ഗതാഗത പ്രതിസന്ധിയും മറ്റും കാരണം 1600 ഇനങ്ങളിലെ 16 മരുന്നുകള്‍ക്ക് താത്കാലിക ക്ഷാമമുണ്ടായിട്ടുണ്ടെങ്കിലും അത് പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ക്ഷാമമുള്ള ഒരു മരുന്ന് മിറ്റോറ്റേന്‍ ബ്രിട്ടനില്‍ നിന്നാണ് എത്തേണ്ടത്. ഈ മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ്. ഇവയെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അതിനിടെ, രാജ്യത്ത് ചൊവ്വാഴ്ച 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം 2131 പോസിറ്റീവുകളായി. പത്ത് മരണവും 364 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share this story